എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതിനും വിലക്ക്
എഡിറ്റര്‍
Friday 11th January 2013 11:39am

ജയ്പൂര്‍: ഹരിയാനയിലേയും ഉത്തര്‍ പ്രദേശിലേയും ഖാപ്പ് പഞ്ചായത്തുകള്‍ക്ക് പിന്നാലെ രാജസ്ഥാനിലും പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങള്‍. രാജസ്ഥാനിലെ മുസ്‌ലിം പഞ്ചായത്തിലാണ് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും നൃത്തവും പാട്ടും വിലക്കിയിരിക്കുന്നത്.

Ads By Google

ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത് പോലുള്ള സംഭവങ്ങള്‍ ഗ്രാമത്തില്‍ ഉണ്ടാവാതിരിക്കാനാണ് ഖാപ്പ് പഞ്ചായത്ത് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയുള്ള വിവാഹവും മിശ്രവിവാഹവും ഖാപ് പഞ്ചായത്ത് വിലക്കിയിട്ടുണ്ട്. ഉദയ്പൂര്‍ ജില്ലയിലെ മുസ്‌ലിം പഞ്ചായത്തായ സലുംബറിലാണ് പെണ്‍കുട്ടികള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം പെണ്‍കുട്ടികളെ വഴിതെറ്റിക്കുമെന്നാണ് പഞ്ചായത്തംഗങ്ങള്‍ പറയുന്നത്. കൂടാതെ പഞ്ചായത്തിന്റെ പുതിയ നിയമങ്ങള്‍ സ്ത്രീ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അവര്‍ പറയുന്നു.

നിയമത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിക്കാതെ വിവാഹിതരാകുന്നവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്നും 51,000 രൂപ പിഴ ഈടാക്കുമെന്നും ഖാപ്പ് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.

Advertisement