എഡിറ്റര്‍
എഡിറ്റര്‍
ഇനി ഇന്ത്യയേക്കാള്‍ കുറഞ്ഞ ചിലവില്‍ വിദേശത്ത് പഠിക്കാം
എഡിറ്റര്‍
Thursday 28th February 2013 12:00am

Ads By Google
കോഴിക്കോട്: വിദേശത്ത് ഉപരിപഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി ഇന്ത്യയിലേക്കാള്‍ കുറഞ്ഞ ചിലവില്‍ വിദേശത്ത് പഠിക്കാം. ലോകത്തിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള അവസരം ഇനി മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്കും നേടാം.

സ്‌ന്യൂസ് എജ്യൂ ലിങ്കാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുന്നു. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ ഉന്നത വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാകും.

പ്രതിവര്‍ഷം 1.5 ലക്ഷം രൂപ ചിലവില്‍ വിദേശത്ത് നിന്നും മെഡിക്കല്‍ ബിരുദവും പ്രതിവര്‍ഷം 2 ലക്ഷം രൂപ ചിലവില്‍ എഞ്ചിനീയറിങ് ബിരുദവും നേടാനുള്ള അവസരവും സ്‌ന്യൂസ് എജ്യു ലിങ്ക് ഒരുക്കുന്നു.

യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഇന്ത്യന്‍ റാങ്കിനേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള യൂണിവേഴ്‌സിറ്റികളെയാണ് സെമിനാര്‍ പരിചയപ്പെടുത്തുന്നത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് 5 വരെ നടക്കുന്ന സെമിനാര്‍ സ്‌ന്യൂസ് എജ്യൂ ലിങ്കിന്റെ ഐ.ജി റോഡിലുള്ള ഓഫീസില്‍ വെച്ച് നടക്കുന്നതാണ്.

Advertisement