എഡിറ്റര്‍
എഡിറ്റര്‍
താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് പെലെ
എഡിറ്റര്‍
Friday 16th November 2012 11:18am

റിയോ ഡെ ജനീറോ: തന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്നും അസുഖത്തില്‍ നിന്നും മുക്തനായെന്നും ഫുട്‌ബോള്‍ ഇതിഹാസം പെലെ.

സാവൊപോളൊ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആസ്പത്രിയില്‍ ഇടുപ്പെല്ലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു പെലെ. എഴുപത്തിരണ്ടുകാരനായ പെലെ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

Ads By Google

തന്റെ ആരോഗ്യകാര്യത്തില്‍ ബ്രസീലിലെ സാധാരണക്കാര്‍ക്ക് ഇത്രയും ആശങ്കയുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി വിടുമ്പോള്‍  പെലെ പറഞ്ഞു.

അസുഖം ബാധിച്ചതിന് ശേഷം നിരവധി പേര്‍ എന്നെ വന്ന് കണ്ടു. കത്തുകളായും മെസേജുകളായും പലരും സന്ദേശങ്ങള്‍ അയച്ചു. എന്നെ ഇത്രയേറെ സ്‌നേഹിക്കുന്നവര്‍ ചുറ്റുമുണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷമാണ്.

ലളിതമായ ശസ്ത്രക്രിയ ആയിരുന്നു. അസുഖം ഇപ്പോള്‍ ഭേദമായതായി തോന്നുന്നുണ്ട്. ഇനി സന്തോഷത്തോടെ വീണ്ടും കളിക്കളത്തിലേക്ക് തിരിക്കാം- പെലെ പറഞ്ഞു.

ശസ്ത്രക്രിയ കാരണം ബുധനാഴ്ച ന്യൂജെഴ്‌സിയില്‍ നടന്ന ബ്രസീല്‍കൊളംബിയ മത്സരത്തിന് പെലെയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.

Advertisement