എഡിറ്റര്‍
എഡിറ്റര്‍
ഫുകുഷിമ ദുരന്തം ഇന്ത്യയിലും സംഭവിക്കും: സി.എ.ജി റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 23rd August 2012 2:05pm

ന്യൂദല്‍ഹി: ജപ്പാനിലെ ഫുകുഷിമയിലേതുപോലുള്ള ദുരന്തം ഇന്ത്യയിലുമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാറിന് സി.എ.ജി യുടെ മുന്നറിയിപ്പ്. ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ പ്രവര്‍ത്തന ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സി.എ.ജി ഇക്കാര്യം പറയുന്നത്.

Ads By Google

ആണവ സുരക്ഷ ഉറപ്പാക്കേണ്ട ബോര്‍ഡിന്റെ അധികാരം പരിമിതമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധകൊടുത്തില്ലെങ്കില്‍ ഫുകുഷിമ ദുരന്തം പോലെയൊന്ന് ഇന്ത്യയിലും നടക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുരക്ഷാ നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള അധികാരം റഗുലേറ്ററി ബോര്‍ഡിനില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്താനുള്ള അധികാരം മാത്രമാണ് ബോര്‍ഡിനുള്ളത്. പുതിയ നിയമം കൊണ്ടുവരാനുള്ള അധികാരവും ബോര്‍ഡിനില്ല. മൂന്ന് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്തിനായി ആണവ നയം രൂപികരിക്കാന്‍ ബോര്‍ഡിനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement