Categories

കോണ്‍ഗ്രസിന് പിന്നാലെ അഭിപ്രായ സര്‍വ്വെകള്‍ക്കെതിരെ വിയോജിപ്പുമായി ജനതാദളും(യു) ബി.എസ്.പിയും

opinion

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിനു പിന്നാലെ അഭിപ്രായസര്‍വേകള്‍ക്കെതിരേ വിയോജിപ്പുമായി ജനതാദല്‍ യുണൈറ്റഡും ബഹുജന്‍ സമാജ് പാര്‍ട്ടിയും രംഗത്ത്.

അഭിപ്രായ സര്‍വ്വെകള്‍ക്കെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് ജനതാദള്‍ യുണൈറ്റഡും ബി.എസ് പിയും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

അഭിപ്രായ സര്‍വ്വേകള്‍ ജനാധിപത്യത്തെ അപഹസിക്കുന്നതാണെന്നും പണം ഇത്തരം സര്‍വേകളില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ പാര്‍ട്ടി ഇതിനു തീര്‍ത്തും എതിരാണെന്നും ജെഡിയു പ്രസിഡന്റ് ശരത് യാദവ് കത്തില്‍ പറയുന്നു.

ജനാധിപത്യത്തില്‍ ഒരു വ്യക്തിയുടെ വോട്ട് ഏറെ നിര്‍ണായകമാണ്. എന്നാല്‍ പണമുള്ളവര്‍ ആ വോട്ടു സ്വാധീനിക്കുന്ന രീതിയിലേക്കാണ് പോകുന്നത്. ഇതിനായി അഭിപ്രായ സര്‍വേകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

കോണ്‍ഗ്രസും ബിജെപിയും കൂടാതെ പ്രാദേശിക പാര്‍ട്ടികള്‍ പോലും ഇത്തരം അഭിപ്രായ സര്‍വേകള്‍ക്കായി വന്‍ തോതില്‍ പണം ചെലവിടുന്നുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്തിന് അയച്ച രണ്ടു പേജുള്ള കത്തില്‍ ശരത് യാദവ് വ്യക്തമാക്കുന്നു.

നേരത്തെ അഭിപ്രായ വോട്ടെടുപ്പ് നിരോധിക്കുന്നതിനോട് അനുകൂലമാണെന്നു കാണിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

അഭിപ്രായ വോട്ടെടുപ്പുകള്‍ നിരോധിക്കണമെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കരാര്യത്തില്‍ രാഷട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാരാഞ്ഞതിന് ശേഷം മതി അന്തിമ തീരുമാനമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ഇതനുസരിച്ചാണ് ഇക്കാര്യത്തില്‍ അഭിപ്രായം  തേടി തിരഞ്ഞെടുപ്പ കമ്മീഷന്‍ രാജ്യത്തെ പാര്‍ട്ടികള്‍ക്ക്് കത്തയച്ചത്. പാര്‍ട്ടികള്‍ക്കുള്ള അഭിപ്രായ ഒക്ടോബര്‍ 31നകം അറിയിക്കണമെന്ന് കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന