എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ജറ്റ്‌സുകള്‍ റീചാര്‍ജ് ചെയ്യാന്‍ സ്മാര്‍ട് ബാഗ്
എഡിറ്റര്‍
Friday 23rd November 2012 12:49pm

വാഷിങ്ടണ്‍: ഇനി ബാഗിലൂടെ ഗാഡ്ജറ്റ്‌സുകള്‍ റീചാര്‍ജ് ചെയ്യാം. ഇതാദ്യമായാണ് ഇലക്ട്രോണിക് ഡിവൈസുകള്‍ ബാഗുകള്‍ വഴി റീചാര്‍ജ് ചെയ്യാവുന്ന പരീക്ഷണം നടക്കുന്നത്.

ഡിവൈസ് ബാഗില്‍ സൂക്ഷിച്ച് കൊണ്ട് തന്നെ റീചാര്‍ജ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Ads By Google

വാട്ടര്‍പ്രൂഫ് ബാഗില്‍ പ്രത്യേകമായി സജ്ജമാക്കിയ പോക്കറ്റുകളിലാണ് ഡിവൈസുകള്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുക. കൂടാതെ ബാഗിന്റെ ആകൃതി മാറ്റാമെന്ന പ്രത്യേകതയും ഇതിനുണ്ട്.

അതായത് ഇതിനെ ബാഗ്പാക്കായും ഷോള്‍ഡര്‍ ബാഗായും സ്യൂട്‌കേസായും ഇതിനെ മാറ്റാം.

ബാഗും ഉപയോക്താവിന്റെ കൈവശമുള്ള സ്മാര്‍ട്‌ഫോണ്‍ ബ്ലൂട്ടൂത്തും തമ്മില്‍ ബന്ധിച്ചിട്ടുണ്ടാകും. ഇത് എത്രത്തോളം പവര്‍ സംഭരിച്ചിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും.

കൂടാതെ ബാഗ് എവിടേയെങ്കിലും വെച്ച് മറന്ന് പോയാല്‍ ഈ കണക്ഷന്‍ വഴി മനസിലാക്കാനും സാധിക്കും.

Advertisement