ന്യൂയോര്‍ക്ക്: അമേരിക്കന്‍ നോവലിസ്റ്റ് ജെ.ഡി സാലിഞ്ജര്‍ അന്തരിച്ചു. 91 വയസായിരുന്നു. ‘ദി കാച്ചര്‍ റൈ’ എന്ന ഒറ്റ നോവലിലൂടെയാണ് സാലിഞ്ജര്‍ പ്രശസ്തനായത്. ന്യൂഹാംപ്‌ഷെയറിലെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ആധുനികകാലത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ അമേരിക്കന്‍ നോവലാണ് ‘ദി കാച്ചര്‍ റൈ’ വിലയിരുത്തപ്പെടുന്നത്. തലതിരിഞ്ഞ കൗമാരക്കാരന്റെ ജീവിതകഥ പറയുന്ന നോവലാണിത്. 1951 ലാണ് പ്രസിദ്ധീകരിച്ചത്. 1940കളില്‍ ന്യൂയോര്‍ക്കറിലുള്‍പ്പടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ സാലിഞ്ജറുടെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.