എഡിറ്റര്‍
എഡിറ്റര്‍
ദ്യോക്കോവിച്ച് സെര്‍ബിയന്‍ ഓപ്പണ്‍ കളിക്കില്ല
എഡിറ്റര്‍
Thursday 26th April 2012 3:31pm

ബെല്‍ഗ്രേഡ്: ലോക നമ്പര്‍ വണ്‍ താരം നോവാക് ദ്യോക്കോവിച്ച് സെര്‍ബിയന്‍ ഓപ്പണ്‍ കളിക്കില്ല. തന്റെ വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്കിപ്പോള്‍ വിശ്രമമാണ് ആവശ്യമെന്നും ചാമ്പ്യന്‍ഷിപ്പൊന്നും തന്റെ മനസ്സിലിപ്പോളില്ലെന്നും അദ്ദേഹം പറഞ്ഞു.

മോണ്‍ടെ കാര്‍ലോ ഫൈനലില്‍ ഞായറാഴ്ച ദ്യോക്കോവിച്ച്  റാഫേല്‍ നദാലിനോട് പരാജയകപ്പെട്ടിരുന്നു. തന്റെ മുത്തച്ഛന്റെ മരണ വാര്‍ത്തയെ തുടര്‍ന്ന് തനിക്ക് കളിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.

ഈ വര്‍ഷം ഒളിമ്പിക്‌സും ഫ്രഞ്ച് ഓപ്പണും ഗ്രാന്‍സ്ലാമുമാണ് അദ്ദേഹം ഉറ്റുനോക്കുന്നതെന്നും ദ്യോക്കോവിച്ച് പറഞ്ഞു. സെര്‍ബിയന്‍ ഓപ്പണ്‍ ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെയാണ് നടക്കുക.

Malayalam News

Kerala News in English

Advertisement