എഡിറ്റര്‍
എഡിറ്റര്‍
വിംമ്പിള്‍ഡന്‍ഡന്‍ ടെന്നീസ്: ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍
എഡിറ്റര്‍
Thursday 28th June 2012 9:04am

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാവ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ റിയാന്‍ ഹാരിസണിനെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് മൂന്നാം റൗണ്ടിലേക്ക് കടന്നത്. ആദ്യം മുതല്‍ തന്നെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ദ്യോക്കോവിച്ചിന് കഴിഞ്ഞിരുന്നു. സ്‌കോര്‍: 6-4, 6-4, 6-4. ഇന്നലെ മഴ മൂലം അല്പം വൈകിയാണ് കളി തുടങ്ങിയത്.

അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡററും  മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സ്പാനിഷ് താരങ്ങളായ റഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍, ബ്രിട്ടന്റെ ആന്‍ഡി മുറേ, ഇറ്റലിക്കാരി സാറ ഇറാനി എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത  നേടിയിരുന്നു.

പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നീനിയെ 6-1, 6-3, 6-2 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോല്‍പിച്ചത്. ബ്രസീലിന്റെ തോമസ് ബെലൂസിക്കെതിരെ 7-6, 6-2, 6-3നായിരുന്നു നദാലിന്റെ ജയം.

റഷ്യന്‍ താരം നികോളായ് ഡേവിഡെങ്കോയെയാണ് ഒന്നാം റൗണ്ടില്‍ മുറേ കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 6-1, 6-1, 64. വനിതാ സിംഗിള്‍സില്‍
അമേരിക്കക്കാരി കോകോ വാന്‍ഡെവേഗ് 6-1, 6-3ന് ഇറാനിയോട് തോറ്റു.

Advertisement