എഡിറ്റര്‍
എഡിറ്റര്‍
ടെന്നീസില്‍ വീണ്ടുമൊരു ക്ലാസ്സിക് ഫൈനല്‍
എഡിറ്റര്‍
Monday 11th November 2013 2:51pm

nadaldjokovich

ലണ്ടന്‍: ടെന്നീസില്‍ എല്ലാ കാലത്തും തുല്യരായ രണ്ട് പോരാളികള്‍ ഉണ്ടായിരുന്നു. അവര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ ക്ലാസ്സികുകളായി പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു.

ജിമ്മികോര്‍ണേര്‍സ്- ബ്യോണ്‍ ബര്‍ഗ്, സ്‌റ്റെഫി ഗ്രാഫ്- മോണിക്ക സെലസ്, പീറ്റസാപ്രാസ്- ആന്ദ്രെ അഗാസി, റാഫേല്‍ നദാല്‍- റോജര്‍ ഫെഡറര്‍. ഈ ഗണത്തിലുള്‍പ്പെടുത്താവുന്ന ഏറ്റവും പുതിയ പോരാട്ടങ്ങളാണ്  റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും തമ്മിലുള്ള മത്സരങ്ങള്‍.

രണ്ട് പേരും ലോക ടെന്നീസിലെ മുന്‍ നിര താരങ്ങള്‍. ഒന്നാം സ്ഥാനത്തിനായി പരസ്പരം പോരടിക്കുന്നവര്‍. നിലവില്‍ ലോക ഒന്നാം നമ്പര്‍ പദവി നദാലിനാണ്. കഴിഞ്ഞ മാസമാണ് ദ്യോക്കോവിച്ചിനെ രണ്ടാമതാക്കി നദാല്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്.

പരിക്കില്‍ നിന്നും മോചിതനായെത്തിയാണ് നദാല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിങ്കളാഴ്ച ഇരുവരും തമ്മിലുള്ള മറ്റൊരു ക്ലാസ്സിക് പോരാട്ടത്തിനാണ് ടെന്നീസ് ലോകം സാക്ഷിയാവുന്നത്്. സീസണിന് അവസാനം കുറിക്കുന്ന എ.ടി.പി ലോക ടൂര്‍ ഫൈനല്‍സില്‍ ഇരുവരും തമ്മില്‍ അങ്കം കുറിക്കുകയാണ്.

ഏഴ് വര്‍ഷം മുന്‍പാണ് ഇരുവരും ആദ്യമായി കോര്‍ട്ടില്‍ പരസ്പരം ഏറ്റ് മുട്ടുന്നത്. അതിന് ശേഷം ടെന്നീസ്‌കോര്‍ട്ടില്‍ 39 തവണ ഇരുവരും കൊമ്പ് കോര്‍ത്തു.21 ജയവുമായി ദ്യോക്കോവിച്ചാണ് മുന്നില്‍. എന്നാല്‍ ഈ വര്‍ഷം അഞ്ച് തവണ പരസ്പരം ഏറ്റ് മുട്ടിയപ്പോല്‍ 3-2 ന് ജയം നദാലിനൊപ്പമായിരുന്നു.

ഏറ്റവുമൊടുവില്‍ യു.എസ് ഓപ്പണിലാണ് ഇരുവരും കണ്ട്മുട്ടിയത്. അന്ന് ജയം നദാലിനൊപ്പമായിരുന്നു. സെമിയില്‍ സാക്ഷാല്‍ റോജര്‍ ഫെഡററെയാണ് നദാല്‍ തോല്‍പ്പിച്ചത്. വാവ്‌റിങ്കെയെ തോല്‍പ്പിച്ചാണ് നദാല്‍ ഫെനലിലെത്തിയത്.

വീണ്ടുമൊരിക്കല്‍ കൂടി ഇരുവരും തമ്മില്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ മറ്റൊരു ക്ലാസ്സിക് പോരാട്ടത്തിന് കൂടി സാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് ടെന്നീസ് േ്രപമികള്‍. ഒപ്പം ഒന്നാം റാങ്കിന്റെ പകിട്ട്് ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാനുള്ള ആകാംക്ഷയിലും.

Advertisement