മാഡ്രിഡ്: സെര്‍ബിയയുടെ നൊവാക് ഡോക്കോവിക് തുടര്‍ച്ചയായ വിജയങ്ങളോടെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനൊരുങ്ങുന്നു. ഈ സീസണില്‍ ഇതുവരെ 29 ജയം നേടിയ ഡോക്കോവിക് ഇവാന്‍ ലെന്‍ഡലിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിട്ടുണ്ട്.

മാഡ്രിഡ് മാസ്‌റ്റേര്‍സ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ ഗില്ലെര്‍മോ ഗാര്‍സിക്കയെ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം റെക്കോര്‍ഡിനൊപ്പമെത്തിയത്. സ്‌കോര്‍ 6-1,6-2.

1986ലായിരുന്നു ഇവാന്‍ ലെന്റ് റെക്കോര്‍ഡ് പ്രകടനം നടത്തിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോര്‍ഡ് ഇതിഹാസ താരം ജോണ്‍ മക്കെന്റോയുടെ പേരിലാണ്. 42 വിജയങ്ങളാണ് മക്കെന്റോ നേടിയത്. തുടര്‍ച്ചയായ 33 വിജയങ്ങള്‍ നേടിയ ബ്യോണ്‍ ബോര്‍ഗാണ് രണ്ടാംസ്ഥാനത്ത്. നിലവില്‍ ഡോക്കോവിക്കിനൊപ്പം നദാലും തുടര്‍ച്ചയായ വിജയങ്ങളുമായി മല്‍സര രംഗത്തുണ്ട്.