Categories

യു എ ഇ റോ­യല്‍ ഫോ­ട്ടോ­ഗ്രാ­ഫര്‍ നൂര്‍ അല്‍ റാ­ഷിദ് അ­ന്ത­രി­ച്ചു

ദുബൈ: യു എ ഇ രാ­ജകീയ ഫോട്ടോഗ്രാഫര്‍ നൂര്‍ അലി റാഷിദ്(80) നി­ര്യാ­ത­നായി. അബൂദബിയിലെ നഹ്‌യാന്‍ കുടുംബത്തിന്റേതടക്കമുള്ള നിരവധി ഭരണാധികാരികളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി­രു­ന്നു നൂര്‍ അലി.
രണ്ടുവര്‍ഷം മുമ്പ് ഇദ്ദേഹം ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. ഇന്ദിരാഗാന്ധി, നെല്‍സണ്‍ മണ്ഡേല, ജിമ്മി കാര്‍ട്ടര്‍, യാസര്‍ അറഫാത്ത് അടക്കമുള്ള നേതാക്കളടക്കം 30 ലക്ഷത്തോളം ഫോട്ടോകളെടു­ത്ത അ­ദ്ദേ­ഹം യു എ ഇ­യി­ലെ ച­രി­ത്ര മു­ഹൂര്‍­ത്തങ്ങ­ളെ ക്യാ­മ­റ­ക്കു­ള്ളി­ലാക്കി. മരണത്തില്‍ യു എ ഇ ദേശീയ മീഡിയ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.