തിരുവനന്തപുരം; വി.എസ് അച്ച്യുതാനന്ദനും മകന്‍ അരുണ്‍ കുമാറിനും ലോകായുക്ത നോട്ടീസയച്ചു. ഗതാഗത വകുപ്പിലെ ജീവനക്കാരെ ഐ.എച്ച്.ആര്‍.ഡിയിലേക്ക് പരിശീലനത്തിന് അയച്ചതുമൂലം സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടായി എന്ന പരാതിയിലാണ് വി.എസ്സിനും മകനും നോട്ടീസ് അയച്ചിട്ടുള്ളത്.

അരുണ്‍ കുമാര്‍ ജോലിചെയ്യുന്ന ഐ.എച്ച്.ആര്‍.ഡിയിലേക്ക് ഗതാഗതവകുപ്പിലെ ജീവനക്കാരെ അയച്ചത് നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.

മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രേംശങ്കറിനും നോട്ടീസയച്ചിട്ടുണ്ട്.