Categories

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യും

കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. മൂവാറ്റുപുഴ സി ഐ ആണ് നോട്ടീസ് നല്‍കിയത്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്.

അന്വേഷണ സംഘത്തിന് മുമ്പാകെ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും പിടികിട്ടാനുള്ള പ്രതികളെക്കുറിച്ചടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യമെന്നാണ് വിവരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.