ന്യൂദല്‍ഹി: ലോക്പാല്‍ വോട്ടിനിട്ടപ്പോള്‍ സഭയില്‍ ഇല്ലാതിരുന്ന എം.പിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ലോക്പാലിന് ഭരണഘടനാ പദവി നല്‍കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ അവതരണത്തിനിടെ സഭയില്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.

എം.പിമാര്‍ സഭയില്‍ ഇല്ലാതിരുന്നത് ദു:ഖകരമാണെന്നും ഉണ്ടായിരുന്നെങ്കില്‍ ബില്‍ പാസാക്കാനാവുമായിരുന്നെന്നും കേന്ദ്ര സഹമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. എം.പിമാരുടെ നടപടി വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ലോക്പാലിന് ഭരണഘടനാ പദവി നല്‍കാനുള്ള വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ക്ക് കോണ്‍ഗ്രസ് നേരത്തെ വിപ്പ് നല്‍കിയിരുന്നു.

ഭരണഘടനാ പദവി നല്‍കുന്ന ബില്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായെങ്കിലും ചട്ടങ്ങള്‍ വോട്ടിനിട്ടപ്പോള്‍ കേവല ഭൂരിപക്ഷമായ 273 തികയ്ക്കാന്‍ സര്‍ക്കാറിന് സാധിച്ചിരുന്നില്ല. വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ 25ഓളം എം.പിമാരാണ് സഭയില്‍ ഹാജരാകാതിരുന്നത്.

Malayalam News
Kerala News in English