തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് തങ്കപ്പനും, ജസ്റ്റിസ് നാരായണക്കുറുപ്പിനും അന്വേഷണം സംഘത്തിന്റെ നോട്ടീസ്. അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഹാജരാകാന്‍ സാവകാശം വേണമെന്ന് ജഡ്മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

ഐസ്‌ക്രീം കേസില്‍ പണം വാങ്ങി കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധിയെഴുതിയെന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇവര്‍ നിഷേധിച്ചിരുന്നു.