തിരുവനന്തപുരം: ലോട്ടറിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കുമെതിരേ പോലീസ് നോട്ടീസയച്ചു. കേസില്‍ തെളിവുനല്‍കാനായി ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസയച്ചിരിക്കുന്നത്.

മൂന്ന് കേസുകളില്‍ നേരിട്ടെത്തി തെളിവുനല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി എന്നിവരെ കോടതി തന്നെ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

അതിനിടെ വ്യാജലോട്ടറി വിറ്റുവെന്ന ആരോപണത്തിന് തെളിവുലഭിച്ചാല്‍ സാന്റിയാഗോ മാര്‍ട്ടിനേയും ജോണ്‍ കെന്നഡിയേയും അറസ്റ്റുചെയ്യുമെന്ന് ഐ ജി ജേക്കബ് പുന്നൂസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് വാര്‍ത്തകള്‍

ലോട്ടറി: നാല് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: അന്വേഷണറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിച്ചു

സിംഗ്‌വിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

എന്‍ഡോസള്‍ഫാന്‍: സുധീരന്റെ നിലപാട് കാപട്യമോ?

എന്‍ഡോസള്‍ഫാന് വേണ്ടി ഹാജരായത് അഭിഷേക് സിംഗ്‌വി

സിംഗ്‌വിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ലോട്ടറിക്കേസ്: തമിഴ്‌നാട് എ ജി ഹാജരാകില്ല

ലോട്ടറിക്കേസ്: നിര്‍ണായക തീരുമാനം ഇന്ന്

സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കും നോട്ടീസ്