ലക്‌നോ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിംഗിന്റെ മകനും രാഷ്ട്രീയ ലോക് ദള്‍ നേതാവുമായ ജയന്ത് ചൗധരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.

മാത്തുറയിലെ എം.പിയായ ജയന്ത് ചൗധരി നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ജയന്ത് ചൗധരിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ മൊഗാറയിലെ ഗോവര്‍ധന്‍ അസംബ്ലി മണ്ഡലത്തില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് അജിത് സിംഗ് പണം സ്വീകരിച്ചത്. മധുരയിലെ എം.പിയായ ചൗധരി 70000 രൂപയോളം ലോക്കല്‍ ആര്‍.എല്‍.ഡി നേതാവായ കുന്‍ന്ദന്‍സിംഗിന്റെ കൈയില്‍ നിന്നും വാങ്ങിയതാണ് വിവാദത്തിലായത്.

പാര്‍ട്ടി പ്രവര്‍ത്തകനായ മേശ്‌റാം സിംഗ് പണം വാങ്ങിയതിനുശേഷം ചൗധരിയ്ക്ക് നല്‍കുകയായിരുന്നു. അതിനുശേഷം ചൗധരി അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായ ശീലേന്ദ്ര അഗര്‍വാളിന് കൈമാറി.  യോഗത്തില്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പണം കൈമാറിയെങ്കിലും സ്ഥാനാര്‍ഥി തിരികെ ജയന്തിന് നല്‍കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ക്യാമറിയില്‍ പതിഞ്ഞത്.

Malayalam News

Kerala News In English