ചെന്നൈ: കരുണാനിധിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയ്ക്കും ഡി.എം.ഡി.കെ നേതാവ് വിജയകാന്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവീണ്‍കുമാറാണ് നോട്ടീസ് നല്‍കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കരുണാനിധിയെയും കുടുംബാംഗങ്ങളെയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

Subscribe Us: