തിരുവനന്തപുരം: എം.പി മാരുടെ യോഗത്തില്‍ പങ്കെടുക്കാത്ത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് വിജയകുമാര്‍. ഗുരുതരമായ അവകാശ ലംഘനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര റെയില്‍വേ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. സംസ്ഥാന റെയില്‍വേ മന്ത്രി എം.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഈ യോഗത്തില്‍ പങ്കെടുക്കാത്ത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുക.

Subscribe Us: