എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെതിരെ പാര്‍ട്ടി പ്രമേയം; പരസ്യപ്രസ്താവന ആവര്‍ത്തിക്കരുത്
എഡിറ്റര്‍
Sunday 26th January 2014 7:38pm

V-S-ACHU

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിപ്രമേയം അവതരിപ്പിച്ചു.

പരസ്യപ്രസ്താവന ആവര്‍ത്തിക്കരുതെന്നും ടി.പികേസിലും നമോവിചാര്‍ മഞ്ചിലും വി.എസിന്റെ അഭിപ്രായം അനുചിതമാണെന്നും വി.എസിനെ താക്കീത് ചെയ്തുകൊണ്ടുള്ള പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കെ.കെ രമയുടെ ആവശ്യം നിയമവിരുദ്ധമെന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തി. സി.പി.ഐ.എം വിരുദ്ധരെ അണിനിരത്താനാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം രമ ഉന്നയിച്ചിരിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു.

നമോവിചാര്‍ മഞ്ചിനോടൊപ്പം സഹകരിക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനമെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളാരക്ഷാ യാത്രയില്‍ നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമായി.

എന്നാല്‍ ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പൂര്‍ണ അംഗത്വം നല്‍കില്ല. ഇവരോട് വര്‍ഗബഹുജന സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement