Administrator
Administrator
കോടതിയലക്ഷ്യം: സഹാറ സി.ഇ.ഒക്ക് നോട്ടീസ്
Administrator
Friday 6th May 2011 5:15pm

subhratha-royന്യൂദല്‍ഹി: സഹാറ ഗ്രൂപ്പ് സി.ഇ.ഒ സുബ്രത റോയിക്ക് കോടതീയലക്ഷ്യത്തിന് സുപ്രീം കോടതി നോട്ടീസയച്ചു. 2G സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച ന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി.

2G സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് സ്വാം ടെലികോം കമ്മീഷന് സഹാറ ഗ്രൂപ്പ് 150കോടി രൂപ നിയമവിരുദ്ധമായി നല്‍കി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് ആരോപിക്കുന്നത്. സി.ബി.ഐയുടെയും ഇ.ഡിയുടേയും പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തരുതെന്ന് മാര്‍ച്ച് 16ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രിവന്‍ഷന്‍ ഓഫ് ണി ലോട്ടറിംങ് ആക്ട് അനുസരിച്ച് നോട്ടീസ് അയച്ച ഇ.ഡി ഓഫീസര്‍ രാജേശ്വര്‍ സിംഗിനെ റോയ് ഭീഷണിപ്പെടുത്തി. ഇതിനെതിരെ ഇ.ഡി വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പലവട്ടം നോട്ടീസ് നല്‍കിയിട്ടും ഇയാള്‍ ചോദ്യം ചെയ്യലിനായി ഹാജരായിട്ടില്ലെന്നും ഇ.ഡി അറിയിച്ചു.

Advertisement