എഡിറ്റര്‍
എഡിറ്റര്‍
പി ശശിക്കെതിരെയുള്ള കേസില്‍ സി.പി.ഐ.എം നേതാക്കള്‍ക്ക് കോടതി നോട്ടീസ്
എഡിറ്റര്‍
Monday 10th June 2013 8:10pm

p-sasi

കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരായ ലൈംഗീകാരോപണക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ സി.പി.ഐ.എം നേതാക്കള്‍ക്ക് നോട്ടീസ്.
Ads By Google

സി.പി.ഐ.എം  ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

സെപ്റ്റംബര്‍ 13 ന് ഹാജരാകണമെന്നു കാട്ടി കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസയച്ചത്.

ക്രൈം പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാറാണ് നേരത്തെ ഹര്‍ജി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടീസയച്ചത്.
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ശശിക്കെതിരെയുള്ള ആരോപണം.

ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടീ നേതാക്കളും, പോലീസും ചേര്‍ന്ന് ഒതുക്കുകയായിരുന്നുവെന്നാണ് ക്രൈം നന്ദകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കാര്യങ്ങള്‍ പരിശോധിച്ച് നല്‍കിയിരുന്നുവെന്നും, പ്രകാശ് കാരാട്ടിന്റേയും, വി.എസിന്റേയും സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

Advertisement