എഡിറ്റര്‍
എഡിറ്റര്‍
ഇരട്ടപദവി: പി.സി ജോര്‍ജിന് ഹൈക്കോടതിയുടെ നോട്ടീസ്
എഡിറ്റര്‍
Tuesday 25th September 2012 3:50pm

കൊച്ചി: ഇരട്ടപദവി പ്രശ്‌നത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് ഹൈക്കോടതിയുടെ നോട്ടീസ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ ഹരജിയിലാണ് പി.സി ജോര്‍ജിന് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടത്.

പി.സി ജോര്‍ജ് ഇരട്ടപദവി വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Ads By Google

എന്നാല്‍ ഇതു സംബന്ധിച്ച് സെബാസ്റ്റ്യന്‍പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഹരജി തള്ളിയ കാര്യം സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഹരജി പോലും തള്ളിയതാണെന്നും ആ സാഹചര്യത്തില്‍ സെബാസ്റ്റ്യന്‍ പോളിന്റെ ആവശ്യത്തിന് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതില്‍ വാദിച്ചു.

എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പി.സി ജോര്‍ജിനെതിരായ പരാതി തള്ളാന്‍ കാരണമാക്കിയതെന്ന് വിശദമാക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരട്ടപ്പദവി വിഷയം സംബന്ധിച്ച് പി.സി ജോര്‍ജിന്റെ നിലപാട് വ്യക്തമാക്കാനാണ് അദ്ദേഹത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കോടതി നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ പി.സി ജോര്‍ജ് തയ്യാറായില്ല.

Advertisement