എഡിറ്റര്‍
എഡിറ്റര്‍
കൊയിലാണ്ടി: ഏരിയാ സെക്രട്ടറിയെക്കുറിച്ച് അന്വേഷിച്ചതില്‍ അസ്വാഭാവികതയില്ല:സി.പി.ഐ.എം
എഡിറ്റര്‍
Wednesday 15th January 2014 9:16am

c.p.i.m

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഏരിയാ സെക്രട്ടറിയെക്കുറിച്ചുള്ള പരാതി അന്വേഷിച്ചതില്‍ അസ്വാഭാവികതയോ അവിശ്വാസമോ ഇല്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍.

ഏരിയാ സെക്രട്ടറിയെക്കുറിച്ചുള്ള പരാതി ജില്ലാ കമ്മിറ്റിക്ക് മുന്നില്‍ വന്നതിനാലാണ് നേരിട്ടന്വേഷിക്കാന്‍ തീരുമാനിച്ചത്.

പരാതി അന്വേഷിക്കാന്‍ അഡ്വ.പി സതീദേവി, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.

ഏരിയാ സെക്രട്ടറി മാറി നില്‍ക്കണോ എന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും ആശയങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരെ സ്വാധീനിക്കുന്നതിനാലാണ് പാര്‍ട്ടിക്കകത്തെ വിഷയങ്ങള്‍ പുറത്ത് വരുന്നത്.

കൊയിലാണ്ടിയില്‍ സി.പി.ഐ.എമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഉണ്ടായ പ്രശ്‌നങ്ങള്‍ സംഘടനാരീതിയില്‍ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ ഔദ്യോഗികം, വിമതം എന്നിങ്ങനെ വിഭാഗീയതയുണ്ടെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജി വച്ചിട്ടില്ല മറിച്ച് പ്രയാസങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ര്‍ച്ച ചെയ്യുകയായിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരണമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

Advertisement