എഡിറ്റര്‍
എഡിറ്റര്‍
‘നോട്ട് ബുക്ക്’ താരം മരിയ റോയി തിരിച്ചെത്തുന്നു
എഡിറ്റര്‍
Friday 9th November 2012 4:28pm

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട് ബുക്ക്’ എന്ന ചിത്രത്തിലെ വിടര്‍ന്ന കണ്ണുകളുള്ള ശ്രീദേവിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും. ‘നോട്ട് ബുക്കി’ലെ ശ്രീദേവിയായി വന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പെണ്‍കുട്ടിയുടെ പേര് മരിയ റോയി.

അജി ജോണ്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മരിയ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു.

‘പുഷ്പകവിമാന’ത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് മരിയ അഭിനയിക്കുന്നത്.

Ads By Google

പുഷ്പക് എയര്‍ലൈന്‍സിലെ കുറേ യാത്രക്കാരുടെ ജീവിതക്കാഴ്ചകളാണ് ഈ ചിത്രം ദൃശ്യവത്ക്കരിക്കുന്നത്.

വിജയം നേടിയ ചിത്രങ്ങളായ ‘കോക്ക്‌ടെയില്‍’, ‘ബ്യൂട്ടിഫുള്‍’, ‘ട്രിവാന്‍ഡ്രം ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് മേനോനും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പുഷ്പകവിമാന’ത്തിനുണ്ട്.

കോക് ടെയിലിലൂടെ ശ്രദ്ധേയയായ അപര്‍ണ്ണാ നായരാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഡിസംബറില്‍ ഷൂട്ടിങ് ആരംഭിക്കും.

Advertisement