ന്യൂദല്‍ഹി: നോട്ടുനിരോധനം കാരണമുണ്ടായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കറന്‍സി പേപ്പര്‍ പ്രിന്റുകള്‍ ആര്‍.ബി.ഐയെ സമീപിച്ചു.577 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

അച്ചടി ചിലവ്, മഷി, ഉപയോഗശൂന്യമായ കടലാസുകള്‍ എന്നിവയുള്‍പ്പെടെയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്.

നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയതെന്ന ആര്‍.ബി.ഐ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രിന്റിങ് പ്രസുകളും നഷ്ടപരിഹാര ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്.


Must Read: മോദി പരിശീലനം ലഭിച്ച ഹിന്ദുത്വ രാഷ്ട്രീയക്കാരന്‍; മോദിയുടെ വാക്കുകള്‍ക്ക് രണ്ടര്‍ത്ഥമുണ്ട്: ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ രാഹുല്‍ഗാന്ധി


നവംബര്‍ എട്ടിന് രാത്രിയോടെ നോട്ടുനിരോധനം കൊണ്ടുവന്നതിനു പിന്നാലെ അച്ചടിച്ച് സൂക്ഷിച്ച നോട്ടുകള്‍ ഉപയോഗശൂന്യമായെന്നും ഇതിന്റെ ചിലവ് സര്‍ക്കാര്‍ നല്‍കണമെന്നുമാണ് പ്രസുകള്‍ ആവശ്യപ്പെടുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പേപ്പറുകള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്താണ് 500രൂപ 1000 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്നത്.

ഇതിന്റെ പ്രിന്റിങ് ചിലവ്, മഷി, വിനിമയം തുടങ്ങിയവയ്ക്ക് ചിലവാക്കിയ പണം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പ്രസ്സുകള്‍ ആവശ്യപ്പെടുന്നത്.