sarath-pawarന്യൂദല്‍ഹി: ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കാനാകില്ലെന്ന് കൃഷിമന്ത്രി ശരദ്പവാര്‍. കേരളവും കര്‍ണ്ണാടകവും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടത്.

ഇത് പരിഗണിക്കാനാവില്ല. എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രമേ നിരോധിക്കുന്ന കാര്യം ആലോചിക്കാന്‍ കഴിയൂ. നിലവില്‍ കേരളത്തിലും കര്‍ണാടകത്തിലും മാത്രമാണ് നിരോധനമുള്ളത്. ഈ നിലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പവാര്‍ വ്യക്തമാക്കി.

അതിനിടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാവപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളെ വീണ്ടും പീഡിപ്പിക്കുന്ന സമീപനമാണ് പവാറും കൂട്ടരും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.