Categories

എന്‍ഡോസള്‍ഫാന്‍ നിരോധനം ബുദ്ധിമുട്ടെന്ന് കൃഷിമന്ത്രാലയം

endosulfanന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം റിപ്പോര്‍ട്ട്. നിരോധനം നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രിലയം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൃഷിമന്ത്രാലയം മുന്‍നിലപാട് ആവര്‍ത്തിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത്.

കേരളം,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ മാത്രമേ എന്‍ഡോസള്‍ഫാന്റെ ദൂഷ്യവശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്‍ഡോസള്‍ഫാന് പകരമായി ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റിയ മറ്റൊരു കീടനാശിനി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കൃഷിമന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇപ്പോള്‍ നടക്കുന്ന വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വിഷയത്തില്‍ നിലപാടെുക്കൂവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കിയ വിശദീകരണം. കൃഷിമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ് പരിസ്ഥി മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട്.

2 Responses to “എന്‍ഡോസള്‍ഫാന്‍ നിരോധനം ബുദ്ധിമുട്ടെന്ന് കൃഷിമന്ത്രാലയം”

  1. shinu.avolam

    Endosulfane nyayeekarichu, duritham anubhavikkunna janathakk nere pallilichu kaattunna chettakale theruvil neridenda kaalam athikramichirikkunnu…

  2. samad

    കോടികള്‍ നക്കുന്ന രാഷ്ട്രീയ നായകന്മാര്‍ക്ക് ഇതൊരു നാടകമായി തോന്നാം ഭാവി തലമുരക്കുവേണ്ടി പ്രധിഷേടിക്ക്കൂ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.