ന്യൂദല്‍ഹി: ചില്ലറ വില്‍പന മേഖലയില്‍ 51 ശതമാന വിദേശ നിക്ഷേപം ഏര്‍പ്പെടുത്തുന്ന കാര്യം ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നവരുമായി സമവായം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രണബ് വ്യക്തമാക്കി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഇന്‍ഡസ്ട്രി ചേമ്പറിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെന്‍ഷന്‍ മേഖലയില്‍ ആഭ്യന്തര-വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായുള്ള ബില്‍ പാസാക്കാന്‍ രാജ്യസഭയില്‍ യു.പി.എക്ക് വേണ്ടത്ര രാജ്യസഭാംഗങ്ങളില്ലാതതാണ് തടസ്സമെന്ന് ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍ ബില്‍ നവീകരണത്തിന് യു.പി.എയുടെ ഘടകകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസാണ് എതിര് നില്‍ക്കുന്നത്.

Malayalam News
Kerala News in English