എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തിലെ കോടതി വിധി സി.പി.ഐ.എമ്മിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്നത്‌: കെ.കെ രമ
എഡിറ്റര്‍
Wednesday 22nd January 2014 11:05am

rema

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കള്‍ കുറ്റക്കാരാണെന്ന കണ്ടെത്തിയതിലൂടെ  പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി തെളിഞ്ഞെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് കെ.കെ രമ.

കേസില്‍ വിധി കേട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ. വിധിയില്‍ പൂര്‍ണമായും തൃപ്തയല്ല. വെറുതെവിട്ട പ്രതികള്‍ക്കെതിരെ അപ്പീല്‍ പോകും.

കേസില്‍ രണ്ട് ജില്ലയിലെ പ്രധാന നേതാക്കളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ തന്നെ സി.പി.ഐ.എമ്മിന്റെ പങ്ക് വ്യക്തമാണ്. കൊലയാളി സംഘത്തിനും കുഞ്ഞനന്തനും രാമചന്ദ്രനും ടി.പിയെ വ്യക്തിപരമായി അറിയില്ല.

ടി.പിയോട് ഇവര്‍ക്കാര്‍ക്കും വ്യക്തിവിദ്വേഷവുമില്ല. പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് കൊല ചെയ്തത് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണ് കൊന്നത്. കേസില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടത്.

സി.ബി.ഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുംകേസില്‍ അന്വേഷണം കൃത്യമായിരുന്നെന്നും പോലീസ് വളരെ നല്ല രീതിയിലാണ് അന്വേഷണം നടത്തിയതെന്നും രമ പറഞ്ഞു.

കുറ്റവിമുക്തരാക്കപ്പെട്ടവര്‍ സന്തോഷിക്കേണ്ടെന്നും അവര്‍ക്കെതിരെ അപ്പീല്‍ പോകുമെന്നും രമ വ്യക്തമാക്കി.

Advertisement