ന്യൂദല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിംഗിന് റോഹ്തക് കോടതി വിധിച്ച ശിക്ഷയില്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി. ശിഷ്യരായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതിന് ഗുര്‍മീതിന് 10 വര്‍ഷം തടവിനും 65,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിരുന്നു.

എന്നാല്‍ കോടതിവിധിയില്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി പ്രതികരിച്ചു. റോഹ്തക് ജയിലിലെ താത്ക്കാലിക കോടതിയിലാണ് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നായിരുന്നു സി.ബി.ഐ വാദിച്ചിരുന്നത്.


Also Read: ‘വിധി കേട്ട ശേഷം കോടതിയ്ക്ക് പുറത്ത് പോകാതെ ഗുര്‍മീത്, തൂക്കിയെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍’;റോഹ്തക് കോടതിയില്‍ നാടകീയരംഗങ്ങള്‍


ഇരുപക്ഷത്തിനും അവസാനവാദത്തിനായി കോടതി പത്ത് മിനിട്ട് അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രായം ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ പാടില്ലെന്നാണ് വളരെ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗുര്‍മീതിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വിധിയ്ക്കുമുന്‍പ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗുര്‍മീത് പൊട്ടിക്കരഞ്ഞ് കൊണ്ടു എല്ലാത്തിനും മാപ്പ് പറഞ്ഞു. ജയിലില്‍ യാതൊരു വിധത്തിലുള്ള വി.വി.ഐ.പി പരിഗണനയും പ്രതിയ്ക്ക് കൊടുക്കരുതെന്ന് വിധിയില്‍ പറയുന്നുണ്ട്. അതേ സമയം വിധി പ്രസ്താവിച്ചതിനു പിന്നാലെ ഗുര്‍മീതിന്റെ അനുനായികള്‍ സംഘര്‍ഷം തുടങ്ങി.