എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി തന്ത്രം പാളി; സോണിയയ്ക്കതിരെ മത്സരിയ്ക്കാനില്ലെന്ന് ഉമ ഭാരതി
എഡിറ്റര്‍
Friday 28th March 2014 3:58pm

soni-auma

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്ന് മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ഉമ ഭാരതി. ഇതോടെ തിരഞ്ഞെടുപ്പില്‍ സോണിയയെ കീഴടക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം പാളി.

മധ്യപ്രദേശിലെ ഝാന്‍സിയില്‍ നിന്ന് തന്നെ മത്സരിയ്ക്കാനാണ് താല്‍പര്യമെന്ന ്അവര്‍ അറിയിച്ചു. സോണിയ്‌ക്കെതിരെ കനത്ത മത്സരം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഉമ ഭാരതിയെ റായ് ബറേലിയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബി.ജെ.പി ആലോചിച്ചിരുന്നു.

ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെച്ചിരുന്നത്.  ഉമയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാംദേവ് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചിരുന്നെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സാണിയയ്‌ക്കെതിരെ ഉമ ഭാരതിയെ നിര്‍ത്തിയാല്‍ പ്രചരണത്തിനിറങ്ങാമെന്നും രാം ദേവ് വ്യക്തമാക്കിയിരുന്നു.

സോണിയയ്‌ക്കെതിരെ കരുത്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു. റായ് ബറേലിയില്‍ നിന്ന് സോണിയ ഗാന്ധിയെ തോല്‍പ്പിയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അവര്‍ ജയിച്ചിരുന്നത്.

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ഉമ ഭാരതിയെ റായ് ബറേലിയില്‍ നിര്‍ത്തി സോണിയയ്‌ക്കെതിരെ കടുത്ത മത്സരത്തിന് ഒരുങ്ങിയ ബി.ജെ.പി, സോണിയയ്‌ക്കെതിരെ മത്സരയ്ക്കാനില്ലെന്ന് ഉമ വ്യക്തമാക്കിയതോടെ പരുങ്ങലിലാവും.

Advertisement