എഡിറ്റര്‍
എഡിറ്റര്‍
ഒരു പാര്‍ട്ടിയുമായും രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം
എഡിറ്റര്‍
Tuesday 14th January 2014 8:23pm

aam-admi-kerala

കൊച്ചി: തുടരെയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന് വെളിപ്പെടുത്തി ആം ആദ്മി പാര്‍ട്ടി കേരള ഘടകം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെസംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ഫെബ്രുവരി 15 ന് ശേഷമേ തീരുമാനമാകൂ എന്നും എ.എ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യത്തിനില്ല. ആര്‍.എം.പിയുമായും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സുമായും സഖ്യത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആം ആദ്മി വക്താവ് രതീഷ് പറഞ്ഞു.

നിലവില്‍ എം.എല്‍.എയോ, എം.പിയോ ആയിട്ടുള്ള ഒരാളെ പാര്‍ട്ടിയില്‍ എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയുടെ ദേശീയ ഘടകമാണ്. നാളെ മുതല്‍ കാതികൂടത്തെ ജനകീയ സമരത്തില്‍ പങ്കെടുക്കുമെന്നും രതീഷ് അറിയിച്ചു.

കൂട്ടുകക്ഷി ഭരണമാണ് രാജ്യത്തെ അഴിമതിക്ക് മുഖ്യകാരണം. ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചവര്‍ ഡിസംബര്‍ എട്ട് വരെ എവിടെയായിരുന്നുവെന്നും പാര്‍ട്ടി കേരള ഘടകം ചോദിച്ചു.

ഒരു ലോക്‌സഭാ മണ്ഡലത്തില്‍ 700 പേരുടെയെങ്കിലും പിന്തുണ കാണിച്ച് ഓണ്‍ലനിലൂടെ അപേക്ഷിച്ചവരില്‍ നിന്നും ദേശീയ നേതൃത്വത്തിന്റെ സമ്മതത്തോടെ തിരഞ്ഞെടുക്കുന്നവര്‍ ആയിരിക്കും കേരളത്തില്‍ മത്സരിക്കുക എന്നും ആം ആദ്മി നേതാക്കള്‍ വ്യക്തമാക്കി.

Advertisement