Categories

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല: വ്യവസായമന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

സംസ്ഥാനത്തെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കഴിഞ്ഞ ആറു മാസം 60 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 81.39 കോടി രൂപയാണ്.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 50കോടിയായിരുന്നു ലാഭം. കമ്പനി അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ പ്രതിസന്ധികള്‍ കാരണം നഷ്ടം കൂടുന്നുണ്ട്. അതേസമയം മുന്‍പ് നഷ്ടത്തിലായിരുന്ന പല സ്ഥാപനങ്ങളും ലാഭത്തിലാണ്.

One Response to “പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല: വ്യവസായമന്ത്രി”

  1. Prakash

    പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചാല്‍ പിന്നെ സ്വന്തക്കാരെ തിരുകി കയറ്റാന്‍ പൂഞാറ്റില്‍ പോകേണ്ടി വരും!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.