Administrator
Administrator
ജന്‍ലോക്പാല്‍ പാസാക്കാതെ രാംലീല വിടില്ല: ഹസാരെ
Administrator
Friday 19th August 2011 3:01pm

hazareന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ നിന്ന് പുറത്തുവന്ന അണ്ണാഹസാരെ രാംലീല മൈതാനിയില്‍ സമരം തുടങ്ങി. ജനലോക്പാല്‍ ബില്ല് അവതരിപ്പിക്കാതെ രാംലീല മൈതാനം വിട്ടു പോകില്ലെന്ന് ഹസാരെ വ്യക്തമാക്കി.

‘ ഈ സമരം ലോക്പാല്‍ ബില്ലിന് വേണ്ടി മാത്രമല്ല, രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായാണ്. യുവാക്കളുടെ വമ്പിച്ച പിന്തുണ തനിക്ക് ആവേശമുണ്ടാക്കുന്നതാണ്. ഈ സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്. താന്‍ ഇല്ലെങ്കിലും സമരം മുന്നോട്ട് കൊണ്ടുപോകണം’ ഹസാരെ വ്യക്തമാക്കി.

രാംലീല മൈതാനത്തില്‍ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. സമരഭൂമിയിലെത്തിയ ഹസാരെയെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. സമരത്തിന് പതിനഞ്ച് ദിവസത്തെ സമയ പരിധി നിശ്ചയിച്ച അധികൃതര്‍ക്കുള്ള ശക്തമായ മറുപടിയായിരുന്നു അന്നാ ഹസാരെയുടെ പ്രഖ്യാപനം. രാവിലെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം വന്‍ ജനാവലിയുടെ അകമ്പടിയോടെ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിച്ച ശേഷമാണ് രാംലീല മൈതാനത്ത് എത്തിയത്.

Advertisement