എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് സെക്‌സ് റാക്കറ്റില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളും; പുതിയ പേരുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ : ആം ആദ്മി പാര്‍ട്ടി
എഡിറ്റര്‍
Monday 13th February 2017 12:35pm

bjpactivist1

അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആം ആദ്മി ആവശ്യപ്പെടുന്നു.

സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട വലിയ ബി.ജെ.പി നേതാക്കളുടെ പേര് ഒളിപ്പിച്ചുവെക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആ പേരുകള്‍ പുറത്തുവരാന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കേസ് അന്വേഷിക്കണമെന്നും ദല്‍ഹി ഗ്രാമവികസന മന്ത്രി ഗോപാല്‍ റായ് ആവശ്യപ്പെട്ടു.

ഈ സെക്‌സ് റാക്കില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ലോക്കല്‍ ബി.ജെ.പി നേതാക്കളുടെ പേരുകള്‍ മാത്രമാണ്. എന്നാല്‍ വലിയ കുറേ നേതാക്കള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

  വലിയ നേതാക്കളുടെ പിന്തുണയില്ലാതെ അവര്‍ ഈ റാക്കറ്റ് മുന്നോട്ടുകൊണ്ടുപോകില്ലായിരുന്നു. വിഷയം വിവാദമായപ്പോള്‍ ഇതിന് പിന്നിലെ സൂത്രധാരനെ മറക്കാന്‍ ബി.ജെ.പി ശ്രമിക്കുയാണ്- റായ് പറയുന്നു.

ഈ സെക്‌സ് റാക്കറ്റില്‍ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടിട്ടും അവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും പേര് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്തിലെ കുച്ച് ജില്ലയില്‍ പ്രാദേശിക വ്യവസായിയും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന്35 സ്ത്രീകളെ സെക്സ് റാക്കറ്റിന്റെ വലയിലാക്കിയതായി കഴിഞ്ഞ ദിവസമാണ് പരാതി പുറത്തുവന്നത്. നാലു ബി.ജെ.പി നേതാക്കളുള്‍പ്പെടെ ഒമ്പത് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സെക്സ് റാക്കറ്റ് പൊലീസ് പിടിയിലാകുന്നത്.


Dont Miss ഇതെന്റെ എസ്.എഫ്.ഐ അല്ല, എന്റെ എസ്.എഫ്.ഐ ഇങ്ങനെ അല്ല’ എന്നമട്ടിലുള്ള അയവിറക്കലുകള്‍ വെറും നാട്യം മാത്രം: വി.ടി ബല്‍റാം


ബി.ജെ.പിയുടെ താലൂക്ക് പ്രസിഡന്റും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ നാലു നേതാക്കള്‍ക്കെതിരെയാണ് ഗുജറാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് 23കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. കേസില്‍ ഉള്‍പ്പെട്ട ഒമ്പത് പേരുടെയും പേരുകളും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

ബി.ജെ.പി അബ്ദാസ് താലൂക്ക് പ്രസിഡന്റ് ശാന്തിലാല്‍ സോളാങ്കി, ബാക്സി പഞ്ച് കൗണ്‍സിലര്‍മാരായ ഗോവിന്ദ് പരുമളനി, അജിത് രാംവാണി, പാര്‍ട്ടി പ്രവര്‍ത്തകനായ വസന്ത് ബഹുന്‍ഷാലി എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ നാലുപേരെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ബി.ജെ.പി ഗുജറാത്ത് സംസ്ഥാന സെക്രട്ടറി കെ.സി പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

Advertisement