മുംബൈ: 2G സ്‌പെക്ട്രം വിതരണവിവാദത്തില്‍ പങ്കില്ലെന്ന് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) വ്യക്തമാക്കി. സ്‌പെക്ട്രം ലഭിക്കാനായി ടെലകോം മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നും ആര്‍കോം പറഞ്ഞു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌പെകട്രം ലഭിച്ച സ്വാം ടെക്‌നോളജിക്കെതിരേ നിശിതവിമര്‍ശനം ഉയര്‍ന്നിരുന്നു. കമ്പനിയില്‍ ആര്‍കോമിനും ഓഹരിയുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ 2007 വരെ മാത്രമായിരുന്നു കമ്പനിക്ക് സ്വാം ടെക്‌നോളജിയില്‍ നിക്ഷേപമുണ്ടായിരുന്നതെന്ന് ആര്‍കോം വ്യക്തമാക്കി.