വാഷിംഗ്ടണ്‍: കാശ്മീര്‍ വിഷയത്തില്‍ ഇടപെടണെമെന്ന പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന അമേരിക്ക നിരസിച്ചു. കാശ്മീര്‍ പ്രശ്‌നം ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണെമെന്ന് യു.എസ് വിദേശകാര്യ വക്താവ് പി.ജെ ക്രൗലിയാണ് അഭിപ്രായപ്പെട്ടു.
കാശ്മീര്‍ വിഷയത്തിലുള്ള പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്നും പ്രശ്‌നം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനും ഇന്ത്യയും ശ്രമിക്കണമെന്നും വിഷയം തീര്‍ക്കുന്നതില്‍ പ്രത്യേക പങ്കുവഹിക്കാന്‍ ഒരു രാജ്യത്തോടും ആവശ്യപ്പെടില്ലെന്നും ക്രൗലി പറഞ്ഞു
കാശ്മീര്‍ വിഷയത്തില്‍ യു.എസ് ഇടപെടണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യു.എസ് നിലപാട് വ്യക്തമാക്കിയത്.