ടൊറോന്‍ടോ: പരിക്കിന്റെ പിടിയില്‍ നിന്നും പൂര്‍ണമായും മോചിതനാകുന്നതുവരെ ടെന്നീസിലേക്കുള്ള മടങ്ങിവരവിനായി തിടുക്കം കാട്ടുന്നില്ലെന്നാണ് ടെന്നിസ് താരം റാഫേല്‍ നദാല്‍ പറയുന്നത്.

Ads By Google

‘പരിക്കില്‍ നിന്നും ഏതാണ്ട് മോചിതനായി വരുന്നേയുള്ളു. എന്തായാലും അടുത്ത മാസം നടക്കുന്ന എ.ടി.പി ടൂര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദാല്‍ പറഞ്ഞു.

നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന എ.ടി.പി ടൂര്‍ണമെന്റില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാമെന്ന് കരുതുന്നുണ്ട്.

ഇപ്പോള്‍ എല്ലാ ദിവസവും ജിമ്മില്‍ പോകുന്നുണ്ട്. കൃത്യമായ പരിശീലനം നടത്തുന്നുണ്ട്. ശാരീരികക്ഷമത ഉറപ്പിക്കാനായി കൃത്യമായ പരിശീലനമാണ് നടത്തുന്നത്. ഒരു ദിവസം മുന്‍പെങ്കിലും കളിക്കളത്തിലേക്ക് തിരിച്ചെത്താനാണ് ശ്രമം. പരിക്കില്‍ നിന്നും പെട്ടെന്ന് മോചിതനാകാന്‍ കഴിയില്ല. അതിന് കുറച്ച് സമയം വേണം. ഇപ്പോള്‍ കൂടുതല്‍ സമയവും ടെന്നിസ് കളിക്കാനാണ് ഉപയോഗിക്കുന്നത്. വേദിയില്‍ ഇല്ലെങ്കിലും കളിയുടെ തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാനാണ് ശ്രമിക്കുന്നത്’.-നദാല്‍ പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് ലണ്ടന്‍ ഒളിമ്പിക്‌സിലും യു.എസ് ഓപ്പണിലും പങ്കെടുക്കാന്‍ നദാലിന് കഴിഞ്ഞിരുന്നില്ല.