Administrator
Administrator
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് പ്രാധാന്യം നല്‍കേണ്ടതില്ല : പരിഷത്ത്
Administrator
Friday 30th December 2011 12:50am

mullapperiyarകോഴിക്കോട് : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം പണിയുന്നതിന് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും അവസാന മാര്‍ഗമെന്ന നിലയ്ക്കു മാത്രമേ അതിനെ കുറിച്ച് ചിന്തിക്കേണ്ടതുളളൂ എന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ബദല്‍ മാതൃകകള്‍ എന്തെങ്കിലുമുണ്ടോ എന്ന് പഠിക്കണം. അതിനു ശേഷം മാത്രമേ ഇതില്‍ തീരുമാനം എടുക്കാവൂവെന്നും പരിഷത്ത് മുന്‍ പ്രസിഡന്റ് എ.അച്യൂതന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എത്രയും വേഗം അണക്കെട്ടിലെ ജലനിരപ്പ് കുറക്കണമെന്നും ഈ അണക്കെട്ട് നിലനില്‍ക്കെ തന്നെ ബദല്‍ സംവിധാനങ്ങള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് അത് തടയണയാക്കി നിലനിര്‍ത്തുകയും ജലനിരപ്പിനു മുകളില്‍ എത്തുന്ന വെള്ളം മുഴുവന്‍ ടണലുകള്‍ വഴി തമിഴ്‌നാട്ടില്‍ അവര്‍ തന്നെ സംഭരിച്ചു ഉപയോഗിക്കുക എന്നതാണ് ആദ്യ നിര്‍ദ്ദേശം.

രണ്ടാമതായി മുല്ലപ്പെരിയാര്‍ റിസര്‍വോയറിലെ വെള്ളം ഇടുക്കിയില്‍ ശേഖരിച്ച്് ഇടുക്കി ജലസംഭരണിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചു വിടുന്നതിനായി ടണലുകള്‍ നിര്‍മ്മിക്കുക എന്നതാണ്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ പുതിയ നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തണമെന്നും പരിഷത്ത് അഭിപ്രായപ്പെട്ടു.

Malayalam News

Kerala News In English

Advertisement