എഡിറ്റര്‍
എഡിറ്റര്‍
മമത മറ്റൊരു ഇന്ദിരയോ? സൈബര്‍ വിമര്‍ശനത്തിന് അറസ്റ്റ്
എഡിറ്റര്‍
Friday 13th April 2012 1:34pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച കാര്‍ട്ടൂണ്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച യുനിവേഴ്‌സിറ്റി പ്രൊഫസറെ അറസ്റ്റ് ചെയ്തു. ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ കെമിസ്ട്രി അധ്യാപകനായ അംബികേഷ് മഹാപാത്രയെയാണ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാറിനേയും മമതയേയും കളിയാക്കുന്ന കാര്‍ട്ടുണ്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഐ.പി.സി 66 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയെ പുറത്താക്കി മുകുള്‍ റോയിയെ ആ സ്ഥാനത്തിരുത്തിയ മമതയുടെ നടപടിയെ കളിയാക്കുന്ന കാര്‍ട്ടൂണാണ് നടപടിക്കാധാരം. സത്യജിത് റായിയുടെ സോണാര്‍ കേലയെന്ന ചിത്രത്തിന്റെ കാരിക്കേച്ചറാണ് ഈ കാര്‍ട്ടൂണ്‍.

മഹാപാത്ര 65 പേര്‍ക്ക് ഈ മെയില്‍ അയച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതിനിടെ മഹാപാത്രയുടെ അയല്‍വാസിയായ സുഭ്രത സെന്‍ഗുപ്തയെയും പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ വീട്ടില്‍ചെന്ന് ആക്രമിച്ചിരുന്നു. പിന്നീട് പോലീസെത്തി അദ്ദേഹത്തെ ഈസ്റ്റ് ജാദവ്പൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാളെ ആലിപൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബംഗാള്‍ ലൈബ്രറികളില്‍ സി.പി.ഐ.എം പത്രത്തിന് നിരോധനം: സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം

മമത ചരിത്രം മാറ്റിയെഴുതുന്നു; പാഠ പുസ്തകത്തില്‍ നിന്ന് മാര്‍ക്‌സും എംഗല്‍സും പുറത്താവും

 

 

Advertisement