എഡിറ്റര്‍
എഡിറ്റര്‍
വ്യക്തികളുടെയോ മതസംഘടനകളുടെയോ ജന്മദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഹൈയ
എഡിറ്റര്‍
Monday 19th January 2015 2:49pm

saudi-01

ജിദ്ദ: വ്യക്തികളുടെയോ മതസംഘടനകളുടെയോ ജന്മദിനാഘോഷങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വെച്ച് നടത്താന്‍ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ദര്‍ അല്‍- ലഫ്ത 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ച് മത നിയമങ്ങള്‍ അനുസരിച്ചാണ് ഉത്തരവെന്ന് മന്ത്രാലയം അറിയിച്ചു. ഹിജറ വര്‍ഷം 1409 ലാണ് ദര്‍ അല്‍-ലഫ്ത ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നിരുന്നത്. നേഴ്‌സ് ഹോസ്റ്റലില്‍ ക്രിസ്ത്യന്‍ യുവതികള്‍ ക്രിസ്തുമസ് ആഘോഷിച്ചതിനെത്തുടര്‍ന്നാണ് ഇങ്ങനെ ഒരു നിയനം കൊണ്ടുവന്നിരുന്നത്.

മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന വിശ്വാസത്തില്‍ സൗദിയില്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. ക്രിസ്തുമസ് പോലുള്ള അമുസ്‌ലിം ആചാരങ്ങളില്‍ അവരെ ആശംസിക്കാന്‍ ഇസ്‌ലാമുകള്‍ക്ക് അനുവാദമില്ലെന്ന് സൗദി പണ്ഡിതനായ ഷെയ്ക്ക് മുഹമ്മദ് അല്‍ ഒറാഫി പറഞ്ഞു.

‘അവര്‍ അവരുടെ ദൈവത്തിന്റെ മകന്റെ ജന്മദിനം ആഘോഷിക്കിന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ആശംസിക്കണം. അതിനര്‍ത്ഥം നിങ്ങള്‍ അവരുടെ വിശ്വാസം അംഗീകരിക്കുന്നുവെന്നാണ്.’ അദ്ദേഹം പറഞ്ഞു.

Advertisement