എഡിറ്റര്‍
എഡിറ്റര്‍
പാകിസ്താനിലേക്ക് പോകാന്‍ ഭയമില്ലെന്ന് ബെന്യാമിന്‍
എഡിറ്റര്‍
Friday 3rd February 2017 1:48pm

benyamin
കോഴിക്കോട്: പാകിസ്താനിലേക്ക് പോകാന്‍ ഭയമില്ലെന്ന് ബെന്യാമിന്‍. സാഹിത്യചര്‍ച്ചകള്‍ക്ക് വേദിയാകുന്ന നമ്മുടെ അയല്‍രാജ്യമായ പാകിസ്താനിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്നായിരുന്നു ബെന്യാമിന്‍ പറഞ്ഞത്. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ടി മുഹമ്മദ് സാഹിബുമായി നടന്ന സംവാദത്തിനിടെ സാഹിത്യകാരന്മാര്‍ പാകിസ്താനിലേക്ക് പോകണമെന്ന സംഘപരിവാറിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോളായിരുന്നു ബെന്യാമിന്റെ മറുപടി.

പാകിസ്താനിലേക്ക് പോയപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് ‘ഇരട്ടമുഖമുള്ള നഗരം’ എന്ന കൃതിയെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരന്മാര്‍ പൊതുവെ ഭയത്തോടെയാണ് ജീവിക്കുന്നത്. ഗള്‍ഫില്‍ ജീവിക്കുമ്പോള്‍ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന പുസ്തകം എഴുതാന്‍ കഴിയില്ലെന്നുറപ്പായിരുന്നു അതിനാലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ചതെന്നും ബെന്യാമിന്‍ വ്യക്തമാക്കി.


Also Read : ചാനല്‍ ചര്‍ച്ചയ്ക്ക് ചൂടേറിയപ്പോള്‍ ബി.ജെ.പി നേതാവിന്റെ നിയന്ത്രണം വിട്ടു ; അവതാരികയും കാണികളും പ്രതിപക്ഷത്തിന്റെ ആളെന്ന് വിളിച്ച് കൂവി നേതാവ് വീഡിയോ കാണാം


സുരക്ഷിതമല്ലാത്തിടത്തു നിന്നും സാഹിത്യകാരന് സത്യസന്ധമായി എഴുതാന്‍ സാധിക്കില്ല. ചരിഞ്ഞ പ്രതലത്തിലൂടെ ഇഴഞ്ഞിഴഞ്ഞാണ് താന്‍ സാഹിത്യ ലോകത്തിലേക്ക് കടന്ന് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം കൃതി തിരസ്‌കരിക്കപ്പെടുകയാണെങ്കില്‍ അത് പുതിയ കൃതിക്കുള്ള ഊര്‍ജ്ജമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement