ന്യൂദല്‍ഹി: നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ തന്നെ വിലക്കിതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിവാറിനെ തനിക്ക് ഭയമില്ലെന്നും അതുകൊണ്ട് തന്നെ നാളെ നാഗ്പൂര്‍സര്‍വ്വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നുമാണ് യെച്ചൂരിയുടെ പ്രതികരണം.

Subscribe Us:

നാളെ സര്‍വ്വകലാശാലയില്‍ യെച്ചൂരി നടത്തേണ്ടിയിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ നേരത്തേ നീട്ടിവച്ചിരുന്നു. സര്‍വ്വകലാശാലയിലെ അംബേദ്കര്‍ ചിന്തകളുടെ വകുപ്പാണ് ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചത്.


Also Read: ജനാധിപത്യം വില്‍പ്പന ചരക്കോ? ഉത്തര്‍പ്രദേശിലെ മൂന്നിലൊന്ന് വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പണം വാങ്ങി; ഒരു വോട്ടിന് വില 750


എന്നാല്‍ വെളിപ്പെടുത്താനാകാത്ത കാരണങ്ങളാല്‍ പരിപാടി റദ്ദക്കുകയാണെന്ന് പറഞ്ഞ് വി.എസി രംഗത്തെത്തുകയായിരുന്നെന്ന്് സംഘാടകര്‍ പറഞ്ഞു.

പ്രഭാഷണത്തിന്റെ രണ്ട് നാള്‍മുമ്പ് മുന്നറിയിപ്പില്ലാതെ വി.സി വിലക്കേര്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും ഭീഷണിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ യെച്ചൂരിയുടെ പ്രഭാഷണത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ആരോപണം.

സംഘാടകരും എഴുത്തുകാരും ചിന്തകരും വിസിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊടുത്ത് ഇത്തരം നടപടികള്‍ എടുക്കുക്കരുതെന്ന് വിദ്യാര്‍ഥികള്‍ വിസിയോട് ആവശ്യപ്പെട്ടു.