Categories

ഫീസ് ഘടന അംഗീകരിക്കില്ല: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍

തിരുവനന്തപുരം: മെഡിക്കല്‍ പി ജി പ്രശ്‌നത്തില്‍ വീണ്ടും ഉടക്കുമായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ രംഗത്ത്. പി എ മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച ഫീസ് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഒരേഫീസ് ഈടാക്കുമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍. സര്‍ക്കാരിനോ മുഹമ്മദ് കമ്മറ്റിക്കോ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരമില്ല. ഇക്കാര്യം കോളേജുകള്‍ തീരുമാനിക്കും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ നിലപാട് വ്യക്തമാക്കി.

മുഹമ്മദ് കമ്മറ്റി ക്ലിനിക്കല്‍ കോഴ്‌സിലേക്ക് 5 ലക്ഷം രൂപയും നോണ്‍ ക്ലിനിക്കല്‍ കോഴ്‌സിലേക്ക് മൂന്നര ലക്ഷം രൂപയുനാണ് ചുമത്തിയിരുന്നത്. ഈ ഫീസ് ഘടനയാണ് അംഗീകരിക്കാനാവില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. നാല് ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെയാണ് പി ജി സീറ്റിലെ കോഴ്‌സുകള്‍ക്ക് ഈടാക്കാന്‍ ഉദ്ദ്യേശിക്കുന്നതെന്നും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി.

കോടതി ഉത്തരവിലൂടെ സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമായിക്കേയാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് ഇന്റര്‍ ചര്‍ചച്ച് കൗണസില്‍ തുടക്കമിട്ടിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.