Categories

‘ഭ്രാന്തന്‍ ട്രംപിനെ പിന്തുണയ്ക്കുന്നത് ദുരന്തമാണെന്ന് ദക്ഷിണ കൊറിയ പിന്നീട് തിരിച്ചറിയും’; ട്രംപിനെ സൈക്കോപാത്ത് എന്ന് വിളിച്ച് ഉത്തരകൊറിയ

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈക്കോപാത്താണെന്ന് ഉത്തരകൊറിയ. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മന്‍ ആണ് യു.എസിനും ട്രംപിനും എതിരെ ആഞ്ഞടിച്ചത്. നേരത്തെ, ഉത്തരകൊറിയയിലേത് കിരാത ഭരണകൂടമാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഉത്തരകൊറിയയുടെ വിമര്‍ശനം.
ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ട്രംപിനെ വിമര്‍ശിച്ച് ഉത്തര കൊറിയ രംഗത്തെത്തിയത്.


Also Read: ‘ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക’; ഒടുവില്‍ ‘കുമ്മനടി’ ഡിക്ഷണറിയിലും എത്തി


‘യു.എസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഈ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്ന് ദക്ഷിണ കൊറിയ പിന്നീട് തിരിച്ചറിയും..’ എന്നായിരുന്നു കൊറിയന്‍ മാധ്യമത്തില്‍ പരാമര്‍ശിച്ചത്.

പ്രചാരണത്തിനുള്ള ബാനര്‍ മോഷ്ടിച്ചെന്ന കുറ്റംചുമത്തി 15 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വാംബിയര്‍, തടവില്‍ കൊടിയ പീഡനത്തിന് ഇരയായെന്നാണു വിവരം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിചാരണയ്ക്കു തൊട്ടുപിന്നാലെ വാംബിയര്‍ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനുശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയ വിശദീകരിക്കുന്നത്. മോചിതനായി തിരികെയെത്തിയ വാംബിയര്‍ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന