എഡിറ്റര്‍
എഡിറ്റര്‍
വ്യാജ എസ്.എം.എസ്: പിന്നില്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 21st August 2012 1:41pm

ന്യൂദല്‍ഹി: ആസാം കലാപത്തെ തുടര്‍ന്ന് വ്യാജ എസ്.എം.എസുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Ads By Google

ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഹര്‍ക്കത്തുല്‍-ഉല്‍-ജിഹാദ് (ഹുജി) എന്ന സംഘടനയും വ്യാജ എസ്.എം.എസ് പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.  ആഗസ്റ്റ് 13ന് മാത്രമായി 60മില്യണ്‍ എസ്.എം.എസുകള്‍ അയച്ചതായി കേന്ദ്ര സൈബര്‍ സെക്യൂരിറ്റി എജന്‍സികള്‍ക്ക് ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗ്ലാദേശ് ഗ്രൂപ്പുകളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമാണ് ഗ്രൂപ്പ് സന്ദേശങ്ങള്‍ അയച്ചതെന്ന് സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഹാക്കര്‍മാര്‍ സാധാരണയായി തേഡ് പാര്‍ട്ടി സര്‍വറുകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ എസ്.എം.എസുകളുടെ ഉറവിടം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്നും സൈബര്‍ സെല്‍ വിദഗ്ധരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശീയ ഭീഷണികളും റോഹിംഗ്യാ മുസ്‌ലീംകള്‍ക്കെതിരായ അക്രമദൃശ്യങ്ങളും അടങ്ങിയ സന്ദേശങ്ങള്‍ക്ക് പിന്നില്‍ ഹുജി പോലുള്ള ഇസ്‌ലാമിസ്റ്റ് ജിഹാദി സംഘടനകളാണെന്ന് കണ്ടെത്തിയതായി പറയുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയ്‌ക്കെതിരെ 2004ല്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഹുജിയായിരുന്നു. അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത ബംഗ്ലാദേശി ജിഹാദിസ്റ്റുകളാണ് ഹുജി രൂപീകരിച്ചത്.

എസ്.എം.എസുകളുടെ ഉത്തരവാദിത്തം മുഴുവന്‍ ആഭ്യന്തര സെക്രട്ടറി രാജ് സിങ്  പാക്കിസ്ഥാന്റെ തലയില്‍ കെട്ടിവെച്ചെങ്കിലും ആഭ്യന്തര സംഘടനകള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യം വിദഗ്ധര്‍ പരിശോധിച്ചിരുന്നു. പ്രശ്‌നത്തില്‍ ഹിന്ദു റാഡിക്കല്‍ ഗ്രൂപ്പുകള്‍ക്കും അധോലോകത്തിനും എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യവും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement