എഡിറ്റര്‍
എഡിറ്റര്‍
ആസാം: വ്യാജ എസ്.എം.എസുകള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Sunday 19th August 2012 9:45am

ന്യൂദല്‍ഹി: ആസാം കലാപത്തെത്തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന പ്രചരണങ്ങളുടെ ഉറവിടം പാകിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്. നടപടി തീര്‍ത്തും അപലപനീയമാണ്. ഇക്കാര്യം പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആര്‍.കെ സിങ് അറിയിച്ചു.

Ads By Google

മ്യാന്‍മറില്‍ കൊടുങ്കാറ്റിലും മറ്റും മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ചിത്രങ്ങള്‍ ബോഡോലാന്റിലും മ്യാന്‍മറിലും കൊല്ലപ്പെട്ടവരുടേയാണെന്ന രീതിയിലാണ് പ്രചരണമെന്നും സിങ് പറഞ്ഞു. വ്യാജ പ്രചരണങ്ങള്‍ ഉടലെടുത്ത ശേഷം ഇതാദ്യമായാണ് കേന്ദ്രം പാകിസ്ഥാന്റെ പങ്ക് പരാമര്‍ശിക്കുന്നത്.

അക്രമദൃശ്യങ്ങളടങ്ങിയ എസ്.എം.എസ്, എം.എം.എസ് എന്നിവയുടെ ഉറവിടം പാക്കിസ്ഥാനാണെന്നത് സംബന്ധിച്ച് പോലീസിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും തെളിവ് ലഭിച്ചിട്ടുണ്ട്. ഈ ഫോട്ടോകള്‍ ആദ്യം ഉപയോഗിച്ചത് ആരാണെന്നറിയുന്നതിനായി ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ഐ.പി അഡ്രസുകള്‍ ഗൂഗിളിനോട് നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും ആയിരങ്ങള്‍ പലായനം ചെയ്യപ്പെടാന്‍ കാരണമായ എസ്.എം.എസുകള്‍ക്ക് പിന്നില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടാകുമെന്ന് ആദ്യം തന്നെ സൂചനയുണ്ടായിരുന്നെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു.

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റംസാന് ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് എസ്.എം.എസിലൂടെയും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും പ്രചരണം നടക്കുന്നത്. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ കഴിയുന്ന നിരവധി വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയാണ്.

വടക്കു കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളും സ്വദേശത്തേക്ക് മടങ്ങിയവരില്‍ പെടുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് ബാംഗ്ലൂരില്‍ നിന്നുമാത്രം പലായനം ചെയ്തത്.

Advertisement