സോള്‍ : തങ്ങളുടെ പരമാധികാരത്തിലേക്ക് കൈകടത്താനാണ് ശ്രമിക്കുന്നതെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അമേരിക്കയോട് ഉത്തര കൊറിയ. ഉത്തരകൊറിയക്കെതിരായ ഉപരോധത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് യു.എന്‍ യോഗത്തില്‍ അമേരിക്കയുടെ നിലപാടാണ് കൊറിയയെ ചൊടിപ്പിച്ചത്.

ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എയാണ് പുറത്ത് വിട്ടത്. മുമ്പ് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ അമേരിക്ക രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇത് അമേരിക്കക്കുള്ള ‘സമ്മാനപൊതി’ ആണെന്നായിരുന്നു ഉത്തരകൊറിയന്‍ അംബാസഡര്‍ ഹാന്‍ തെ സോങ്‌നിരായുധീകരണം സംബന്ധിച്ച് യു.എന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പറഞ്ഞിരുന്നത്.


Also Readആട്ടിറച്ചി കഴിക്കുന്ന ഗണപതി; പ്രതിഷേധങ്ങള്‍ക്കിടയില്‍ വിവാദ പരസ്യത്തിനെതിരെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഇന്ത്യയുടെ പരാതി


സ്വയം പ്രതിരോധത്തിനായി കൊറിയ നടത്തിയ നടപടികള്‍ അമേരിക്കയ്ക്ക് മാത്രമുള്ള സമ്മാനമാണ്. വീണ്ടു വിചാരമില്ലാതെ ഇനിയും പ്രകോപിപ്പിച്ചാല്‍ അമേരിക്കയ്ക്ക് ഇനിയും സമ്മാനപൊതികള്‍ കിട്ടിക്കൊണ്ടേയിരിക്കുമെന്നും അംബാസഡര്‍ ഹാന്‍ തെ സോങ് അന്ന് പറഞ്ഞിരുന്നു.

അതേ സമയം ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങിക്കുകയാണെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും നടപടിയാണ് വേണ്ടതെന്നും ഹാലെ പറഞ്ഞിരുന്നു.